SportsTRENDING

ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ, ജയം 66 റൺസിന്

അരങ്ങേറ്റക്കാർ വാണ ഏകദിനം

ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ. 66 റൺസിനാണ് ഇന്ത്യയുടെ വിജയം. 318 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ-ഇംഗ്ലണ്ടിന് മുന്നിൽ വെച്ചത്. എന്നാൽ ഇംഗ്ലണ്ട് ബാറ്റിംഗ് 42.1 ഓവറിൽ 251 റൺസിൽ അവസാനിച്ചു.

ഏകദിനത്തിൽ അരങ്ങേറിയ പ്രസിദ്ദ് കൃഷ്ണ നാലു വിക്കറ്റ് വീഴ്ത്തി. ഷാർദുൽ ഠാക്കൂർ 3 വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ രണ്ടും ക്രുണാൾ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 317 റൺസെടുത്തത്. ഓപ്പണർ ശിഖർ ധവാൻ 98 റൺസെടുത്തു. ക്യാപ്റ്റൻ വിരാട് കോലി 56 റൺസാണെടുത്തത്. അവസാന ഓവറുകളിൽ കെ എൽ രാഹുൽ തകർത്തടിച്ചു. 43 പന്തിൽ നിന്ന് 62 റൺസ് രാഹുൽ നേടി.ക്രുണാൾ പാണ്ഡ്യ 31 പന്തിൽ നിന്ന് 58 റൺസെടുത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker