
വിജിലന്‍സിന്റേത് രാഷ്ട്രീയക്കളിയാണെന്ന് കെ എം ഷാജി എംഎല്‍എ ആരോപിച്ചു. തെരഞ്ഞെടുപ്പ് രംഗത്ത് നില്ക്കുന്ന തന്നെ തകര്‍ക്കാനാണ് ശ്രമം.
കോടതിയില്‍ കൊടുത്ത രഹസ്യ റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്കുന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല, അത് തെളിയിക്കാനാകും. വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയാണ് എന്നാണ് ഷാജിയുടെ വാദം. കോടതിയില്‍ എന്ത് കളി ഉണ്ടായാലും കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷാജി പറഞ്ഞു.
ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍, വരവിനേക്കാള്‍ 166 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തല്‍.