Big Breaking

ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. ബാലഭാസ്‌കറിന്റെ പിതാവും സോബി ജോര്‍ജുമാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേററ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതി ഹര്‍ജികള്‍ സ്വീകരിച്ചു.

സിബിഐ അന്വേഷണത്തില്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വഭാവികതയൊന്നുമില്ലെന്നും ഡ്രൈവറുടെ അതിവേഗമാണ് കാരണമെന്നുമായിരുന്നു കണ്ടെത്തല്‍. എന്നാല്‍ സിബിഐയുടെ അന്വേഷണത്തില്‍ തൃപ്തരല്ലാത്ത കുടുംബം വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വരികയായിരുന്നു.

അതേസമയം, സോബി ജോര്‍ജ്ജിന്റെ മൊഴികള്‍ കളവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. സോബി ജോര്‍ജ്ജിനെതിരേ കേസെടുക്കാനുള്ള നടപടിയും സിബിഐ തുടങ്ങിവെച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker