LIFEMovie

“ബ്ലൂ വെയിൽ “

വി എം ക്രിയേഷൻസിന്റെ ബാനറിൽ വിജയകുമാർ പിലാക്കാട് നിർമ്മിച്ച് സുരേഷ് ശങ്കർ സംവിധാനം ചെയ്യുന്ന “ബ്ലൂ വെയിൽ “എന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം കോയമ്പത്തൂരിൽ പുരോഗമിക്കുന്നു. രാഹുൽ മാധവ്, നാസർ,തലൈ വാസൽ വിജയ്,അമീർ,ശിവാജി ഗുരുവായൂർ,സുധീർ കരമന,സീമ ജി നായർ, ചാലി പാലാ തുടങ്ങി തമിഴ് മലയാള രംഗത്തെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പൽ വി നായനാർ നിർവ്വഹിക്കുന്നു.

വി എം ക്രിയേഷൻസിന്റെ ബാനറിൽ വിജയകുമാർ പിലാക്കാട് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ യു അബൂബക്കർ എഴുതുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് അഫ്സൽ യൂസഫ് സംഗീതം പകരുന്നു.എഡിറ്റർ-സിയാൻ ശ്രീകാന്ത്, സംഭാഷണം -ഗോപ കുമാർ നീലങ്ങാട്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -മധു വാര്യർ ഒറ്റപ്പാലം,ലൈൻ പ്രൊഡൃസർ-ഷൈജു ജോസഫ്, വസ്ത്രാലങ്കാരം – ഇന്ദ്രൻസ് ജയൻ, കല- അനീഷ് കൊല്ലം , മേക്കപ്പ്-പട്ടണം ഷാ , കൊറിയോഗ്രാഫർ -രേവതി മാസ്റ്റർ,ഫൈറ്റ് – വിക്രംപ്രഭു ,സ്റ്റിൽസ്-അനിൽ വന്ദന. എറണാകുളം, മൂന്നാർ , വാഗമൺ , തൊടുപുഴ എന്നിവിടമങ്ങളാണ് മറ്റു ലൊക്കേഷനുകൾ.

അതിമനോഹരങ്ങളായ ഗാനരംഗങ്ങളും, നിരവധി ആക്ഷൻ സീനുകളുമുള്ള, മലയാള സിനിമയിൽ ഇതുവരെ കാണാത്ത കഥ പറച്ചിൽ രീതിയിലൂടെ അവതരിപ്പിക്കുന്ന ഈ ബിഗ് ബജറ്റ് ത്രില്ലർ ചിത്രം ജൂണിൽ പ്രദർശനത്തിനെത്തും. വാർത്ത പ്രചരണം-എ എസ് ദിനേശ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker