NewsThen Special

കെ.സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് ആരോപണം

നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വത്തും,കോന്നിയിലും മത്സരിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങളെന്ന് റിപ്പോര്‍ട്ട്.

 

തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത കാണിക്കേണ്ടിടത്ത് ബി.എസ് .സി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും 1987 90 ബാച്ചില്‍ ബിഎസ്സി പാസായി എന്നാണ് സത്യവാങ്ങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ രേഖകള്‍ വ്യക്തമാക്കുന്നത് ഗുരുവായൂരപ്പന്‍ കോളേജിലെ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന്‍ 1987 90 ബാച്ചില്‍ പരീക്ഷ പാസായിട്ടില്ലെന്നാണ്.94212 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള സുരേന്ദ്രന്‍ കെ പരീക്ഷയില്‍ പരാജയപ്പെട്ടവരുടെ പട്ടികയില്‍ ആണുള്ളതെന്ന് വിവരാവകാശ രേഖ തെളിയിക്കുന്നു.

 

വിവരാവകാശം വഴിയുള്ള ചോദ്യങ്ങള്‍ക്ക് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്റ് ഡെപ്യൂട്ടി രജിസ്ട്രാര്‍ ആണ് ഉത്തരം നല്‍കിയിരിക്കുന്നത്.

 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തു മല്‍സരിക്കുമ്പോഴും സുരേന്ദ്രന്‍ ഈ വിവരങ്ങള്‍ തന്നെയാണ് സത്യവാങ്മൂലത്തില്‍ നല്‍കിയതെന്നാണ് വിവരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker