
തെലങ്കാനയില്‍ പതിനൊന്നാം ശമ്പളക്കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. ഇതുപ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടേയും ശമ്പളം വര്‍ധിപ്പിച്ചു. 30 ശതമാനം ആണ് വര്‍ധിപ്പിച്ചത്. മാത്രമല്ല പെന്ഷന് പ്രായം 58ല്‍ നിന്ന് 61 ആയി ഉയര്‍ത്തി.
15ശതമാനം അധികപെന്‍ഷന്‍ ലഭിക്കുന്നതിനുള്ള പ്രായം 75 വയസ്സില്‍നിന്ന് 70ആക്കി കുറയ്ക്കുകയുംചെയ്തിട്ടുണ്ട്. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി 12 ലക്ഷം രൂപയില്‍നിന്ന് 16 ലക്ഷമായി ഉയര്ത്തുകയുംചെയ്തു.ഏപ്രില്‍ ഒന്നുമുതലാണ് പുതുക്കിയ ശമ്പളം നിലവില്‍ വരിക.
കരാര്‍ ജീവനക്കാര്‍, പുറംകരാര്‍ ജോലിക്കാര്‍, ഹോം ഗാര്‍ഡുകള്‍, അങ്കണവാടി-ആശ വര്‍ക്കര്‍മാര്‍, സര്‍വശിക്ഷ അഭിയാന് ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വര്‍ധനവിന്റെ ഗുണം ലഭിക്കും.
ജീവനക്കാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച 80ശതമാനം നടപടികളും പൂര്‍ത്തിയായതായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അറിയിച്ചു. സ്ഥാനക്കയറ്റംവഴിയുണ്ടാകുന്ന ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തെലങ്കാനയില്‍ 9,17,797 പേരാണ് സര്‍ക്കാര്‍ ജീവനക്കാരായുള്ളത്.