KeralaNEWS

അനധികൃത സ്വത്ത് സമ്പാദനം; ഷാജിക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്‌

അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്. 2011 മുതല്‍ 2020 വരെയുളള കാലയളവില്‍ ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. അഡ്വ.എം.ആര്‍.ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റ് അന്വേഷണം.

ഒമ്പത് വര്‍ഷത്തെ കാലയളവില്‍ ഷാജി ചെലവഴിച്ച തുകയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍. 88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ രണ്ടു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വീട് നിര്‍മാണം, വിദേശയാത്രകള്‍ എന്നിവയ്ക്കടക്കമാണ് ഷാജി പണം ചെലവാക്കിയതെന്നാണ് വിജിലന്‍സ് പറയുന്നത്. ഏകദേശം 166 ശതമാനത്തോളം അധിക വരുമാനം ഷാജിക്കുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, ഷാജിക്കെതിരേ വിജിലന്‍സ് കേസെടുത്തിട്ടില്ല. എന്നാല്‍ പരാതിക്കാരനായ ഹരീഷിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഒരു പുതിയ ഹര്‍ജി കൂടി ഷാജി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker