Big BreakingKeralaNEWS

തന്റെ പേര് ചേര്‍ത്ത് പരസ്യം; ഓണ്‍ലൈന്‍ ഇംഗ്ലീഷ് പഠന ആപ്പിന് താക്കീതുമായി ശശി തരൂര്‍

നിരന്തരം പുതിയ വാക്കുകള്‍ കൊണ്ടും കടുകട്ടി ഇംഗ്ലീഷ് പ്രയോഗങ്ങള്‍ കൊണ്ടും സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍ എംപി. ഇപ്പോഴിതാ തരൂരിനെ പോലെ ഇംഗ്ലീഷ് സംസാരിക്കാമെന്ന് പറഞ്ഞ് പരസ്യം നല്‍കിയ ഓണ്‍ലൈന്‍ ഇംഗ്ലീഷ് പഠനം ആപ്ലിക്കേഷന് താക്കീതുമായി രംഗത്ത് വന്നിരിക്കുകയാമ് ശശി തരൂര്‍.

തന്റെ പേരും ചിത്രവുമുപയോഗിച്ച് പരസ്യം നല്‍കിയ ഇംഗ്ലീഷ് ലേണിങ് ആപ്ലിക്കേഷന് താനുമായി യാതൊരു ബന്ധവുമില്ലെന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

‘ഈ ആപ്ലിക്കേഷന്‍ വഴി തെറ്റിദ്ധരിപ്പിക്കപ്പെട്ട നിരവധി വിദ്യാര്‍ത്ഥികള്‍ ഇത് എന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഈ ആപ്ലിക്കേഷനുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു തരത്തിലും ഇതിനെ എന്‍ഡോഴ്സ് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കായി എന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിയമനടപടി സ്വീകരിക്കും.’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, വ്യാജ ആപ്ലിക്കേഷനെതിരെ പ്രതികരിച്ച എം.പിയുടെ നടപടിക്ക് നിരവധിപ്പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker