IndiaNEWS

പഞ്ചാബില്‍ കോവിഡിന്റെ യു.കെ വകഭേദം; യുവാക്കള്‍ക്കും അടിയന്തരമായി വാക്‌സിന്‍ നല്‍കണം: മുഖ്യമന്ത്രി

പഞ്ചാബില്‍ കോവിഡിന്റെ യു.കെ വകഭേദം വ്യാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോവിഡ് വാക്‌സിന്‍ യുവാക്കളും സ്വീകരിക്കണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.

യുകെ വകഭേദ വൈറസിന് കോവിഷീല്‍ഡ് ഫലപ്രദമാണെന്ന് യുകെ അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.അതു കൊണ്ട് യുവാക്കള്‍ക്കും അടിയന്തരമായി വാക്‌സിന്‍ നല്‍കണം അമരിന്ദര്‍ സിങ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. നിലവില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് വാക്സിനേഷന്‍ അടിയന്തിരമായി എത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് പഞ്ചാബിലുണ്ടായത്. കോവിഡ് രോഗികളുടെ സാമ്പിളുകള്‍ ശേഖരിച്ച് ജനിതക ശ്രേണി നടത്തിയ 401 സാമ്പിളുകളില്‍ 81 ശതമാനവും യുകെ വകഭേദമാണെന്ന് കണ്ടെത്തി.

കഴിഞ്ഞ നവംബര്‍ മുതലാണ് വ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം യുകെയില്‍ വ്യാപിച്ചു തുടങ്ങിയത്. ഇന്നിപ്പോള്‍ യുകെയില്‍ കണ്ടു വരുന്ന 98 ശതമാനം കോവിഡ് കേസുകളും സ്പെയിനിലെ 90 ശതമാനം കോവിഡ് കേസുകളും യുകെ വകഭേദമായ ബി 117 ശ്രേണിയില്‍പ്പെട്ടതാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker