
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തലശ്ശേരി മണ്ഡലത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രചാരണപരിപാടി റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തലശ്ശേരി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശപത്രിക തളളിയതിനെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്.
അതേസമയം,തലശ്ശേരി മണ്ഡലത്തില്‍ ആരെ പിന്തുണയ്ക്കണം എന്ന കാര്യത്തില്‍ ബിജെപി തീരുമാനത്തിലെത്തിയിട്ടില്ല. സംസ്ഥാന നേതൃത്വം നിലപാട് പ്രഖ്യാപിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. എന്നാല്‍ അപരന്മാരും, സ്വതന്ത്രരുമാണ് നിലവില്‍ ബിജെപിക്കു മുന്നിലുള്ള പോംവഴി. തലശ്ശേരിയില്‍ സ്വീകരിക്കുന്ന നിലപാട് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നതിനാല്‍ ആശയക്കുഴപ്പത്തിലാണ് നേതൃത്വം.
ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളിയതോടെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായരെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് പുറത്ത് വരുന്ന വിവരം.