Big Breaking

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ മുഖ്യമന്ത്രി അഭിനന്ദിച്ചു

ദേശീയ ചലച്ചിത്ര പുരസ്കാരത്തിനര്‍ഹരായി കേരളത്തിന്‍റെ യശസ്സ് ദേശീയതലത്തില്‍ ഉയര്‍ത്തിപ്പിടിച്ച മുഴുവന്‍ മലയാള ചലച്ചിത്രകാരന്മാരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

മികച്ച ചിത്രമുള്‍പ്പടെ 11 ദേശീയ പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. മികച്ച ചിത്രമുള്‍പ്പടെ മൂന്ന് അവാര്‍ഡുകള്‍ നേടിയ ‘മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ പ്രിയദര്‍ശന്‍, രണ്ടു പതിറ്റാണ്ടിനു ശേഷം ഗാനരചനയ്ക്കുള്ള അവാര്‍ഡ് മലയാളത്തിന് നേടിത്തന്ന കവി പ്രഭാവര്‍മ്മ, മികച്ച റീ-റിക്കാര്‍ഡിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ട റസൂല്‍ പൂക്കുട്ടി, പുതുമുഖ സംവിധായകനുള്ള അവാര്‍ഡ് നേടിയ മാത്തുക്കുട്ടി സേവ്യര്‍, ഛായാഗ്രാഹകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ  ഗിരീഷ് ഗംഗാധരന്‍, മികച്ച മലയാള ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ റിജി നായര്‍, മികച്ച മേക്കപ്പ്മാനായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജിത്ത്, കഥയിതര വിഭാഗത്തില്‍ മികച്ച കുടുംബമൂല്യമൂള്ള ചിത്രത്തിനുള്ള പുരസ്കാരം നേടിയ ശരണ്‍ വേണുഗോപാല്‍, പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായ സജിന്‍ ബാബു എന്നിവരെ ഹാര്‍ദമായി അഭിനന്ദിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker