NewsThen Special

കൂക്കി വിളിച്ചവരെ അസഭ്യം പറഞ്ഞ് പി സി ജോർജ്

തെരഞ്ഞെടുപ്പിൽ ജയിച്ചു വന്നിട്ട് കാണാമെന്ന് ക്ഷുഭിതനായി പി സി ജോർജ് നാട്ടുകാരെ നോക്കി പറഞ്ഞു

ഈരാറ്റുപേട്ടയിൽ വോട്ട് ചോദിച്ചെത്തിയ പി സി ജോർജിനെ നാട്ടുകാർ കുക്കിവിളിച്ചു. ഇതിനെ അസഭ്യവർഷം കൊണ്ടാണ് പിസി ജോർജ് നേരിട്ടത്. കൂക്കി വിളിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് പിസി ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയിച്ചു വന്നിട്ട് കാണാമെന്ന് ക്ഷുഭിതനായി പി സി ജോർജ് നാട്ടുകാരെ നോക്കി പറഞ്ഞു.

” ഒരു സ്ഥാനാർഥിയാണ് ഞാൻ. വോട്ടു ചോദിച്ചു വരുന്നയാളോട് മാന്യമായി പെരുമാറണം. ഇലക്ഷൻ കമ്മീഷന് ഒരു പരാതി കൊടുത്താൽ നീയൊക്കെ ജയിലിൽ പോയി കിടക്കും. എന്റെ മാന്യത കൊണ്ട് അത് ചെയ്യുന്നില്ല. നിന്റെയൊക്കെ വോട്ട് ഇല്ലാതെ തന്നെ ഞാൻ ജയിക്കും. കൂവിയാൽ പേടിച്ചോടുന്നവനല്ല ഞാൻ. ഈരാറ്റുപേട്ടയിൽ ജനിച്ചുവളർന്നവനാണ് ഞാൻ. ഇവിടെ തന്നെ കാണും. ” പിസി ജോർജ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker