NewsThen Special

മിമിക്രി- ടെലിവിഷന്‍താരം ഉല്ലാസ് പന്തളം വീണ്ടും കോണ്‍ഗ്രസില്‍

മിമിക്രി- ടെലിവിഷന്‍താരം ഉല്ലാസ് പന്തളം വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. അടൂരിലെ യുഡിഎഫ് സ്ഥാനാർഥി എംജി കണ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ ഉമ്മന്‍ചാണ്ടി ഉല്ലാസിനെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഉല്ലാസിന് പുറമെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്കും കണ്‍വെന്‍ഷനില്‍ സ്വീകരണം നല്‍കി.

അതേസമയം, നേരത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഉല്ലാസ് തദ്ദേശ തിരഞ്ഞെടുപ്പില്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന പന്തളം പ്രതാപനെതിരേ മത്സരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് പന്തളം പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഉല്ലാസ് പന്തളം കോണ്‍ഗ്രസിലേക്ക് വീണ്ടും തിരിച്ചെത്തിയത്.

ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി എന്നീ താരങ്ങൾക്ക് പിന്നാലെയാണ് ഉല്ലാസ് പന്തളത്തിന്‍റെ വരവ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker