LIFEMovie

ഭാവനയുടെ ‘ഇൻസ്പെക്ടർ വിക്രം’ പ്രദർശനത്തിന്

മലയാളത്തിൻ്റെ പ്രിയ നടി ഭാവന നായികയായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഇൻസ്പെക്ടർ വിക്രം. വിവാഹത്തിനു ശേഷം ഭാവന അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.

കന്നഡ ഭാഷയിൽ ചിത്രീകരിച്ച ‘ഇൻസ്പെക്ടർ വിക്രം’ ഇതിനകം കന്നഡത്തിൽ വലിയ വിജയമാണ് നേടിയത്. അമ്പതു ദിവസം പിന്നിട്ട ഈ ചിത്രത്തിലൂടെ ഭാവനയുടെ രണ്ടാം വരവ് ആഘോഷിക്കുകയാണ് കന്നഡ സിനിമ.

ഏപ്രിൽ രണ്ടിന് ഈ ചിത്രം കേരളത്തിലും പ്രദര്ശനത്തിനെത്തും. ഉദ്വേഗജനകമായ ഒരു പൊലീസ് സ്റ്റോറിയുടെ പശ്ചാത്തലത്തിൽ പ്രണയവും സസ്പെൻസുമൊക്കെ നിറത്ത ഒരു ദൃശ്യവിസ്മയം കൂടിയാണ് ഈ ചിത്രം.

പ്രശസ്ത നിർമ്മാതാവ് ഖാദർ ഹസ്സൻ്റെ ഉടമസ്ഥതയിലുള്ള രെദക് ആർട്സ് ആണ് ഈ ചിത്രം കേരളത്തിൽ നിർമ്മിച്ച് പ്രദരശനത്തിനെത്തിക്കുന്നത്.
കന്നഡ സിനിമയിലെ മികച്ച കൊമേഴ്സ്യൽ ഡയാക്ടറായ നരസിംഹനാണ് ഈ ചിത്രത്തിൻ്റെ സംവിധായകൻ.

കന്നഡത്തിലെ മറ്റൊരു പ്രശസ്ത താരമായ പ്രജ്വൽദേവരാജാണ് മറ്റൊരു താരം. നവീൻകുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്, ഹരിഷ് കോം.സംഗീതം, അനൂപ് സീലിൻ ,പി.ആർ.ഒ: വാഴൂർ ജോസ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker