NewsThen Special

അഭിപ്രായസർവ്വേകളെ വീണ്ടും വിമർശിച്ച് രമേശ് ചെന്നിത്തല

"എന്നാൽ സർവേ നടത്തി ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാനാണ് മാധ്യമങ്ങൾ ബോധപൂർവം ശ്രമിക്കുന്നത്"

മാധ്യമങ്ങളുടെ അഭിപ്രായസർവ്വേകളെ വീണ്ടും വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ നടക്കുന്നത് സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള കിഫ്‌ബി സർവ്വേ ആണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മാധ്യമങ്ങൾക്ക് സർക്കാർ വൻതുകയുടെ പരസ്യം നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. എന്നാൽ സർവേ നടത്തി ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാനാണ് മാധ്യമങ്ങൾ ബോധപൂർവം ശ്രമിക്കുന്നത്. ഏകപക്ഷീയമായ നിലപാടുകൾ ജനാധിപത്യത്തിന് അപകടകരമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥിയും പ്രകടനപത്രികയും ഒക്കെ വരുന്നതിനുമുമ്പ് നിയോജക മണ്ഡലാടിസ്ഥാനത്തിൽ പോലും സർവേ നടത്തി എന്ന് പറഞ്ഞ് യുഡിഎഫിനെ തോൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഗവൺമെന്റിന്റെ പണക്കൊഴുപ്പിനെ മാത്രമല്ല ചില മാധ്യമങ്ങളുടെ കല്ലെറിയലിനെയും യുഡിഎഫ് നേരിടേണ്ടിവരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker