IndiaNEWS

മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. പലിശ മുഴുവനായി എഴുതിത്തള്ളാനാവില്ലെന്നും പലിശ ഒഴിവാക്കുന്നത് ബാങ്കുകളെ തകര്‍ക്കുമെന്നും വിധിയില്‍ പറയുന്നു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചന്റേതാണ് ഉത്തരവ്.

ബാങ്കുകളുടെ മുഴുവന്‍ പലിശയും മൊറട്ടോറിയം കാലത്ത് ഒഴിവാക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. മൊറട്ടോറിയം കാലവാധി നീട്ടണമെന്ന ആവശ്യത്തോടും യോജിക്കാനാവില്ല. അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാറും ആര്‍.ബി.ഐയുമാണ്. സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളിലും പദ്ധതികളിലും കോടതികള്‍ ഇടപെടരുത് -കോടതി വ്യക്തമാക്കി.

പലിശ ഒഴിവാക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നല്‍കാനാകില്ലെന്നും പക്ഷേ ഈ കാലയളവില്‍ കൂട്ടുപലിശ ഈടാക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ആരില്‍ നിന്നെങ്കിലും കൂട്ടുപലിശ ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരികെ നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

രണ്ടുകോടി രൂപവരെയുള്ള വായ്പകളുടെ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഈടാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. മൊറട്ടോറിയം പ്രഖ്യാപിച്ച ആറുമാസത്തെ കൂട്ടുപലിശ സര്‍ക്കാര്‍ വഹിക്കുകയാണു ചെയ്തത്. മൊറട്ടോറിയം നീട്ടണം, നിലവിലെ ഇളവുമായി ബന്ധപ്പെട്ട് പലിശ, പിഴപ്പലിശ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തണം എന്നീ ആവശ്യങ്ങളുമായാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker