IndiaNEWS

24 മണിക്കൂറിനിടെ 40,715 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,715 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,16,86,796 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 199 പേരാണ് രോഗംമൂലം മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 1,60,166 ആയി.

29,785 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,11,81,253 ആയി. നിലവില്‍ 3,45,377 സജീവകേസുകളാണുളളത്. രാജ്യത്ത് ഇതുവരെ 4,84,94,594 പേരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker