NewsThen Special
വീണ്ടും വ്യാജ വോട്ടര്‍പട്ടിക; വെളിപ്പെടുത്തലുമായി രമേശ് ചെന്നിത്തല

വീണ്ടും വ്യാജ വോട്ടര്‍പട്ടിക ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നേരത്തെ ആരോപിച്ച ക്രമക്കേടിന് പുറമെ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് രമേശ് ചെന്നിത്തല. ഒരു വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റ് പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാരെ സൃഷ്ടിക്കുന്നതാണ് പുതുതായി കണ്ടെത്തിയ ക്രമക്കേട്.കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് പുതിയ ക്രമക്കേട് കണ്ടെത്തിയത്.
നേരത്തെ വോട്ടര്‍പട്ടികയില്‍ ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി പ്രതിപക്ഷനേതാവ് വെളിപ്പെടുത്തിയിരുന്നു. അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് ഇടുകയും ചെയ്തിരുന്നു.