IndiaNEWS

സ്ലീപ്പർ ക്ലാസുകൾ ഓർമ്മയാകും, പകരം നിരക്ക് കുറഞ്ഞ എസി ക്ലാസ്

ചൂടു കൂടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി

മെയിൽ, എക്സ്പ്രെസ്‌ തീവണ്ടികളിൽ നിന്ന് സ്ലീപ്പർ ക്ലാസുകൾ ഒഴിവാക്കാൻ റെയിൽവേ നീക്കം തുടങ്ങി. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഇത് നടപ്പാക്കാനാണ് പദ്ധതി. നിരക്ക് കുറഞ്ഞ തേഡ് എസി ക്ലാസ് പകരം വരും.

ചൂടു കൂടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. യാത്രക്കാർക്ക് കുറഞ്ഞനിരക്കിൽ സുഖയാത്ര നൽകുക എന്നതാണ് ലക്ഷ്യം എന്നാണ് റെയിൽവേ പറയുന്നത്. പദ്ധതി മാസങ്ങൾക്കുമുമ്പുതന്നെ റെയിൽവേ ആലോചിച്ചിരുന്നു. ഇപ്പോഴാണ് ഇത് പ്രാവർത്തികമായത്. എസി എക്കണോമി ക്ലാസ് കോച്ച് റെയിൽവേ പുറത്തിറക്കി.

അടുത്തമാസം മുതൽ ഇവയുടെ നിർമ്മാണം വർദ്ധിപ്പിക്കും. തുടർന്ന് കോച്ചുകൾ വിവിധ റെയിൽവേ ഡിവിഷനുകൾക്ക് കൈമാറും. മധ്യ റെയിൽവേക്ക് ഏപ്രിൽ അവസാനത്തോടെ 20 കോച്ചുകൾ ലഭിക്കും. മെയ്‌ ആദ്യം മുതൽ തന്നെ ഇവ തീവണ്ടികളിൽ ഘടിപ്പിച്ചു തുടങ്ങും.

ഒരു കോച്ചിൽ 83 പേർക്ക് യാത്ര ചെയ്യാനാവും. സ്ലീപ്പറിൽ നിലവിൽ 72 പേരാണ് യാത്ര ചെയ്യുന്നത്. ഒരു വാതിലിലൂടെ വീൽചെയർ കയറ്റാനും സൗകര്യമുണ്ടാകും.ശൗചാലയത്തിന്റെ സൗകര്യവും ഉണ്ടാകും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker