KeralaNEWS

ആറുകോടിയുടെ ബംബർ കടം പറഞ്ഞുവെച്ച ടിക്കറ്റിന്, ടിക്കറ്റിന്റെ വിലയായ 200 രൂപ മാത്രം വാങ്ങി ഏജന്റ് സ്മിജ

സ്മിജയുടെ സത്യസന്ധതയാണ് തന്നെ കോടീശ്വരൻ ആക്കിയത് എന്ന് ചന്ദ്രൻ പറയുന്നു

പണം പിന്നെ തരാമെന്ന് ഏജന്റിനോട് പറഞ്ഞു മാറ്റിവെച്ച ടിക്കറ്റിന് ബംബർ സമ്മാനം. ആലുവ സ്വദേശി പികെ ചന്ദ്രനാണ് ഭാഗ്യവാൻ. സമ്മർ ബംബർ ഭാഗ്യക്കുറിയുടെ 6 കോടി രൂപയാണ് ചന്ദ്രന് ലഭിക്കുക. ആലുവ കീഴ്മാട് ചക്കംകുളങ്ങര സ്വദേശിയാണ് ചന്ദ്രൻ.

പട്ടിമറ്റത്ത് താമസിക്കുന്ന സ്മിജ കെ മോഹനനോടാണ് ചന്ദ്രൻ ടിക്കറ്റ് കടം പറഞ്ഞു വച്ചത്. കീഴ്മാട് സൊസൈറ്റിപടിക്ക് മുമ്പിലും രാജഗിരി ആശുപത്രിയ്ക്ക് മുമ്പിലും ആണ് സ്മിജ ടിക്കറ്റ് വിൽക്കുന്നത്. പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് വാങ്ങുന്നത്.

12 ബംബർ ടിക്കറ്റുകൾ സ്മിജയുടെ പക്കൽ ബാക്കി വന്നിരുന്നു . സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ സ്മിജ ഫോണിൽ വിളിച്ച് ടിക്കറ്റ് എടുക്കണം എന്ന് അഭ്യർത്ഥിച്ചു. 6 1 4 2 എന്ന നമ്പർ മാറ്റിവയ്ക്കാൻ ചന്ദ്രൻ പറഞ്ഞു,പണം ഇനി കാണുമ്പോൾ നൽകാമെന്നും. തന്റെ പക്കലുള്ള,ചന്ദ്രൻ മാറ്റിവെക്കാൻ പറഞ്ഞ ടിക്കറ്റിനാണ് സമ്മാനം അടിച്ചത് എന്നറിഞ്ഞ സ്മിജ രാത്രി തന്നെ ചന്ദ്രന്റെ വീട്ടിൽ എത്തി ടിക്കറ്റ് വില 200 രൂപ വാങ്ങി ടിക്കറ്റ് കൈമാറി.

സ്മിജയുടെ സത്യസന്ധതയാണ് തന്നെ കോടീശ്വരൻ ആക്കിയത് എന്ന് ചന്ദ്രൻ പറയുന്നു. ഡോൺ ബോസ്കോയിൽ പൂന്തോട്ട പരിപാലകനായി ജോലിചെയ്യുകയാണ് ചന്ദ്രൻ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker