KeralaNEWS

പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ, പിതാവിനെ കാണാതായി

ഇരുവരെയും ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷം കാണാതായി എന്ന് കാണിച്ച് സനു മോഹന്റെ ബന്ധു പ്രവീൺ തൃക്കാക്കര പോലീസിൽ പരാതി നൽകിയിരുന്നു

കളമശ്ശേരി മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹന്റെ മകൾ വൈഗയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 13 വയസ്സായിരുന്നു. വൈഗയുടെ പിതാവിനെ കാണാനില്ല.

മകളും ഒന്നിച്ച് പിതാവ് പുഴയിൽ ചാടിയത് ആകാമെന്ന് പോലീസ് സംശയിക്കുന്നു. മോശം കാലാവസ്ഥ കാരണം വൈകിട്ട് 7 മണി വരെ മാത്രമേ തിരച്ചിൽ നടത്താനായുള്ളൂ.

മഞ്ഞുമ്മൽ പാലത്തിലൂടെ യാത്ര ചെയ്തവരാണ് വൈഗയുടെ മൃതദേഹം കണ്ടത്. ഇരുവരെയും ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷം കാണാതായി എന്ന് കാണിച്ച് സനു മോഹന്റെ ബന്ധു പ്രവീൺ തൃക്കാക്കര പോലീസിൽ പരാതി നൽകിയിരുന്നു.

സനു മോഹനനും ഭാര്യ രമ്യയും മകൾ വൈഗയും അഞ്ചു വർഷമായി കങ്ങരപടിയിലെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഞായറാഴ്ച വൈകീട്ട് ആലപ്പുഴയിലെ ബന്ധുവീട്ടിൽ സനു മോഹൻ സകുടുംബം എത്തിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker