Big Breaking

അമിത് ഷാ ഇന്ന് കേരളത്തിൽ, രാഹുൽ ഇന്ന് കോട്ടയത്ത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതാക്കൾ കേരളത്തിലേക്ക് ഒഴുകുകയാണ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതാക്കൾ കേരളത്തിലേക്ക് ഒഴുകുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ കേരളത്തിൽ എത്തിയിരുന്നു.

തൃപ്പുണിത്തുറയിലെ എൻ ഡി എ സ്ഥാനാർഥി ഡോക്ടർ കെ എസ് രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോയിൽ അമിത് ഷാ പങ്കെടുക്കും. പുറ്റിങ്ങലിൽ അമിത് ഷാ പ്രസംഗിക്കും. കഞ്ചിക്കോട് റോഡ് ഷോയിലും പങ്കെടുക്കും.

രാഹുൽ ഗാന്ധി ഇന്ന് കോട്ടയത്താണ്. പരുത്തുംപാറയിലെ പൊതുസമ്മേളനത്തിൽ രാവിലെ 11 ന് അദ്ദേഹം പ്രസംഗിക്കും. മണർകാട് കവലയിൽ ഉമ്മൻചാണ്ടിയുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നുണ്ട്. പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലും രാഹുൽഗാന്ധി പങ്കെടുക്കുന്ന യോഗങ്ങളുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker