IndiaNEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വന്നു ; ബംഗാൾ സ്വദേശി അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്ന ബംഗാൾ സ്വദേശിയായ യുവാവിനെ കോഴിക്കോട് കല്ലാച്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.പശ്ചിമ ബംഗാൾ നോർത്ത് 24 ഫർഗാന ജില്ലയിലെ കല്യാൺ ഗ്രാം സ്വദേശി അബ്ബാസുദ്ദീൻ മൊണ്ടലാണ് പിടിയിലായത്.

കല്ലാച്ചി മത്സ്യ മാർക്കറ്റിലെ ഇറച്ചിക്കടയില്‍ തൊഴിലാളിയായ അബ്ബാസുദ്ദീൻ ഭാര്യക്കും രണ്ട് കുട്ടികൾക്കുമൊപ്പം കല്ലാച്ചിയിൽ വാടക ക്വാട്ടേഴ്സിൽ താമസിക്കുകയായിരുന്നു. രണ്ടാഴ്ച്ച മുമ്പ് ഭാര്യയെയും മക്കളെയും ബംഗാളിൽ എത്തിച്ച് 16 കാരിക്കൊപ്പം കല്ലാച്ചിയിൽ തിരിച്ചെത്തി താമസമാക്കുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്.

Back to top button
error: