KeralaNEWS

വർക്കല റിസോർട്ടിൽ പെൺകുട്ടി മരണപ്പെട്ട നിലയിൽ

കഴിഞ്ഞ ദിവസമാണ് എയറോനോട്ടിക്കൽ എൻജിനീയറിങ്ങിന് പഠിക്കുന്ന നാല് ആൺകുട്ടികളും നാല് പെൺകുട്ടികളും വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ താമസിക്കാൻ എത്തിയത്

വർക്കല ഹെലിപ്പാടിനു സമീപമുള്ള സ്വകാര്യ റിസോർട്ടിൽ ആണ് തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിനി 21 വയസ്സുള്ള ദഷ്റിതയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് എയറോനോട്ടിക്കൽ എൻജിനീയറിങ്ങിന് പഠിക്കുന്ന നാല് ആൺകുട്ടികളും നാല് പെൺകുട്ടികളും വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ താമസിക്കാൻ എത്തിയത്. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ദഷ്റിതയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. കൂടെയുള്ള വിദ്യാർത്ഥികളുടെ മൊഴികൾ പോലീസ് ശേഖരിക്കുന്നു. തമിഴ്നാട്ടിൽനിന്ന് മാതാപിതാക്കൾ എത്തിയതിനുശേഷം അവരുടെ മൊഴി കൂടി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യും എന്ന് വർക്കല പോലീസ് അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker