Big Breaking

“പണവും സ്വാധീനവും ഉള്ളവന് കായിക രംഗത്ത് വളരാൻ അവസരങ്ങൾ ഏറെയാണ്”, സംസ്ഥാന അമേച്ചർ ബോക്സിങ് മത്സരത്തിൽ യോഗ്യനായ മത്സരാർത്ഥിയെ മത്സരിപ്പിച്ചില്ലെന്ന് പരാതി

പകരം മത്സരിച്ചത് മലപ്പുറം ജില്ലയിൽ പരാജയപ്പെട്ട രണ്ടാം സ്ഥാനക്കാരൻ

മലപ്പുറം ജില്ലാ അമേച്ചർ ബോക്സിങ് മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച് ജില്ലാ ചാമ്പ്യൻ ആയ മത്സരാർത്ഥിയെ
സംസ്ഥാന അമേച്ചർ ബോക്സിങ് മത്സരത്തിൽ നിന്ന് ഒഴിവാക്കിയതായി പരാതി. പകരം മത്സരിച്ചത് മലപ്പുറം ജില്ലയിൽ പരാജയപ്പെട്ട രണ്ടാം സ്ഥാനക്കാരൻ ആയിരുന്നു എന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.ഫേസ്ബുക് പോസ്റ്റിൽ ആണ് മലപ്പുറം ജില്ലാ ചാമ്പ്യൻ തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്.

ഫവാസ് മുഹമ്മദിന്റെ ഫേസ്ബുക് പോസ്റ്റ്‌ –

ഞാൻ ഫവാസ് മുഹമ്മദ്, എടപ്പാൾ ആണ് എന്റെ വീട്. കുറച്ചു കാലമായി പ്രവാസിയാണ്.
വീട്ടിലെ പ്രാരാബ്ധങ്ങൾ എന്നെ പ്രവാസിയാക്കിയതാണ്.
നിങ്ങൾക്ക് മുന്നിൽ അവസര നിഷേധത്തിന്റെ ഒരു കഥ പറയാനുണ്ട് എനിക്ക്…

ഞാൻ ഇത്തവണ 21/2/2021 ന് മലപ്പുറം കരുവാരക്കുണ്ട് വച്ചു നടന്ന മലപ്പുറം ജില്ലാ അമേച്ചർ ബോക്സിങ് മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചു മലപ്പുറം ജില്ലാ ചാമ്പ്യൻ ആയി
തിരുവനന്തപുരം ആറ്റിങ്ങൽ വച്ചു ഈ മാസം 11 മുതൽ 13 വരെ നടക്കുന്ന സംസ്ഥാന അമേച്വർ മത്സരത്തിന് യോഗ്യത നേടി…
സംസ്ഥാന ചാമ്പ്യൻഷിപ്പ് സ്വപ്നമായി കൊണ്ടുനടന്നു കുറേ കാലമായി പരിശീലനം ചെയ്തു വരുന്നുണ്ട് ഞാൻ…

അതിരാവിലെ എണീറ്റ് 4 കിലോമീറ്റർ അകലെയുള്ള ഒരു പേർസണൽ ട്രെയിണറുടെ അടുത്തേക്ക് കാൽനടയായി യാത്ര ചെയ്ത് പരിശീലനം ചെയ്ത് ആണ് ദുബായ് പോലൊരു നഗരത്തിൽ പകൽ ജോലിയും മറ്റുമായി ബോക്സിങ് എന്ന എന്റെ പാഷനുവേണ്ടി ജീവിച്ചിരുന്നത്..
ചാമ്പ്യൻസ്ഷിപ്പിൽ പങ്കെടുക്കാൻ
ഞാൻ തിരുവനന്തപുരം ആറ്റിങ്ങലിൽ എത്തുകയും അവിടെ വച്ചു എന്റെ വെയിറ്റ് നോക്കുകയും മറ്റും കഴിഞ്ഞു എനിക്ക് എൻട്രി പാസ്സ് തരുകയും ഉണ്ടായി. അതിനു ശേഷം എന്റെ വെയിറ്റ് കാറ്റഗറിയിൽ മത്സരം തുടങ്ങാൻ സമയം അവിടെ വച്ചു എന്നോട് മത്സരിക്കാൻ കഴിയില്ലെന്ന് ബന്ധപ്പെട്ട അധികാരികൾ പറഞ്ഞു.

കാരണം ആരാഞ്ഞ എനിക്ക് യാതൊരു തൃപ്തിയും നൽകുന്ന മറുപടി അല്ല അവിടെ നിന്നും കിട്ടിയത് പോരാത്തതിന് എന്നോട് മലപ്പുറം ജില്ലയിൽ പരാജയപ്പെട്ട രണ്ടാം സ്ഥാനക്കാരൻ മത്സരിക്കാൻ സ്വാധീനം ഉപയോഗിച്ച് യോഗ്യത നേടുകയും ചെയ്തിരിക്കുന്നു….
ഇത് എനിക്ക് മാനസികവും സാമ്പത്തികവും ആയി ഉണ്ടാക്കിയ പ്രയാസം ചെറുതല്ല…
പണവും സ്വാധീനവും ഉള്ളവന് കായിക രംഗത്ത് വളരാൻ അവസരങ്ങൾ ഏറെയാണ് എന്നെപ്പോലെ ജീവിതത്തോട് പോരാട്ടം തുടരുന്ന സാധാരണ ജനങ്ങളുടെ വളർച്ച കഴിവുണ്ടങ്കിലും മറ്റ് ചിലതിന്റെ കുറവിൽ തഴയപ്പെടുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker