KeralaNEWS

ബിജെപിക്ക് കനത്ത തിരിച്ചടി, പത്രിക തള്ളിയതിൽ ഹൈക്കോടതി ഇടപെടില്ല

എൻഡിഎ സ്ഥാനാർഥി ഇല്ലെങ്കിൽ പിന്തുണ ആർക്ക് എന്ന കാര്യം നിർണായകമാകും

നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ എൻഡിഎ സ്ഥാനാർത്ഥികൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. ഈ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തലശ്ശേരി, ഗുരുവായൂർ,ദേവികുളം എന്നീ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രികയാണ് തള്ളിയത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ഘട്ടം ആയതിനാൽ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിജ്ഞാപനം വന്നതിനുശേഷം ഇടപെടാൻ കഴിയില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഇതോടെ തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥി ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടുതന്നെ എൻഡിഎ സ്ഥാനാർഥി ഇല്ലെങ്കിൽ പിന്തുണ ആർക്ക് എന്ന കാര്യം നിർണായകമാകും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker