LIFEMovie

ഏറെ പ്രതീക്ഷകൾ നൽകി ‌ ‘അജഗജാന്തരം’ ഒഫീഷ്യൽ പോസ്റ്റർ,മെയ്‌ 27ന്‌ ചിത്രം തിയറ്ററുകളിൽ

തൊട്ടതെല്ലാം പൊന്നാക്കിയ ആന്റണി വർഗ്ഗീസിന്റെ ആദ്യ ബിഗ് ബജറ്റ് ചിത്രം ‘അജഗജാന്തരം’ മെയ് 28-ന് റീലീസ് ചെയ്യുന്നു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷ ഉള്ള ചിത്രങ്ങളിൽ മുൻപന്തിയിലുള്ള ചിത്രമാണ് അജഗജാന്തരം. മുൻപ് കോവിഡ് നിയന്ത്രണങ്ങളോടെ തീയേറ്ററുകൾ പ്രദർശനം ആരംഭിച്ച സാഹചര്യത്തിൽ റിലീസിന് തയാറെടുത്തിരുന്നെങ്കിലും സെക്കൻഡ് ഷോ അനുവദിക്കാത്തതിനാൽ റീലീസ് മാറ്റി വെയ്‌ക്കുകയായിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുള്ളതിനാൽ, വലിയ ബജറ്റിലാണ് ചിത്രം പൂർത്തിയാക്കിയിട്ടുള്ളത്.

‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിനു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അജഗജാന്തരം. ആന്റണി വർഗ്ഗീസിനെ കൂടാതെ അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിനേതാക്കൾ കൂടിയായ കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് തിരക്കഥ ഒരുക്കിയത്. സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്‌, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട്‌ ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പി ആർ ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്‌.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker