KeralaNEWS

എലത്തൂർ എൻസികെയ്ക്ക് തന്നെ, പിടികൊടുക്കാതെ ദിനേശ് മണി

എൻസികെയെ യു ഡി എഫ് ഘടക കക്ഷിയാക്കാൻ തീരുമാനിച്ചപ്പോൾ അവർ മൂന്നു സീറ്റുകളാണ് ആവശ്യപ്പെട്ടത്

എലത്തൂർ സീറ്റ് എൻസികെയ്ക്ക് തന്നെ എന്ന് വ്യക്തമാക്കി യുഡിഎഫ്. സുൽഫിക്കർ മയൂരി തന്നെ ഇവിടെ മത്സരിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. മാണി സി കാപ്പനെ യുഡിഎഫ് ഘടകകക്ഷി ആക്കിയപ്പോൾ നൽകിയ ഉറപ്പുകളിൽ ഒന്നാണ് എലത്തൂർ സീറ്റ്. മാണി സി കാപ്പൻ പ്രഖ്യാപിച്ച സ്ഥാനാർഥി തന്നെയാവും യുഡിഎഫ് സ്ഥാനാർഥി.

എൻസികെയെ യു ഡി എഫ് ഘടക കക്ഷിയാക്കാൻ തീരുമാനിച്ചപ്പോൾ അവർ മൂന്നു സീറ്റുകളാണ് ആവശ്യപ്പെട്ടത്. രണ്ടു സീറ്റുകൾ നൽകാമെന്ന് സമ്മതിച്ചു. പാലായും എലത്തൂരുമാണ് അനുവദിച്ചത്. അവിടുത്തെ കോൺഗ്രസ്- യുഡിഎഫ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കെ വി തോമസ് അവിടെ നേരിട്ടുപോയി ചർച്ചകൾ നടത്തി. സീറ്റ് വിട്ടു നൽകാൻ മാണി സി കാപ്പന്റെ പാർട്ടി തയ്യാറാകാത്ത സാഹചര്യത്തിൽ അവർക്ക് തന്നെ നൽകണമെന്നാണ് യുഡിഎഫ് തീരുമാനം – എംഎം ഹസൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

എൻസികെയെ തടുക്കാൻ രണ്ടുപേരാണ് യുഡിഎഫ് ക്യാമ്പിൽ നിന്ന് തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് പ്രാദേശിക നേതാവും കെപിസിസി മുൻ അംഗവുമായ ദിനേശ് മണിയാണ് ഒരു സ്ഥാനാർഥി. എം എം ഹസ്സന്റെ പ്രസ്താവനയോട് ദിനേശ് മണി പ്രതികരിച്ചിട്ടില്ല. ഷനിൽ റാഷിയാണ് രണ്ടാമത്തെ സ്ഥാനാർത്ഥി. ഷനിലും നിലപാട് വ്യക്തമാക്കിയിട്ടില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker