IndiaNEWS

തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്

ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന എസി മെക്കാനിക്ക് അടക്കമുള്ള ജീവനക്കാർക്ക് ദക്ഷിണ റെയിൽവേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി റെയിൽവേ. രാത്രി 11 മുതൽ പുലർച്ചെ 5 വരെ മൊബൈൽ ചാർജിങ് പോയിന്റുകൾ ഓഫ് ആക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. തീപിടുത്ത സാധ്യതയുള്ളതിനാൽ ആണിത്. എന്നാൽ ഒട്ടേറെ തീവണ്ടികളിൽ ഇത് ശ്രദ്ധിക്കുന്നില്ല എന്ന് അധികൃതർ കണ്ടെത്തിയിരുന്നു.

ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന എസി മെക്കാനിക്ക് അടക്കമുള്ള ജീവനക്കാർക്ക് ദക്ഷിണ റെയിൽവേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിന്നൽ പരിശോധന നടത്താനുള്ള നിർദേശവും നൽകിയിട്ടുണ്ട്. വീഴ്ചയുണ്ടായാൽ കർശന നടപടി ഉണ്ടാകും. ഇക്കാര്യം ജീവനക്കാരെയും അറിയിച്ചിട്ടുണ്ട്.

രാത്രിയിൽ ചാർജ് ചെയ്യാൻ ഇടുന്ന ഉപകരണങ്ങൾ ചൂടായി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ഒഴിവാക്കാനാണ് കർശന നിർദ്ദേശം. രാത്രിയിൽ ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നത് മൂലം ഉറങ്ങാൻ കഴിയുന്നില്ലെന്ന യാത്രക്കാരുടെ പരാതിയും കണക്കിൽ എടുത്തിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker