SportsTRENDING

ആർച്ചറിന് പരിക്ക്, രാജസ്ഥാന് ആശങ്ക

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ പകുതി ആർച്ചറിന് നഷ്ടമാകുമെന്നാണ് സൂചന

ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോഫ്ര ആർച്ചറിന് പരിക്ക്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് താരമാണ് ആർച്ചർ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂ.

കൈമുട്ടിന് ആണ് ആർച്ചറിന് പരിക്കേറ്റത്. ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് കൈമുട്ടിന് പരിക്കേറ്റത്. അവസാന ടെസ്റ്റും ആർച്ചർ കളിച്ചില്ല.

അഞ്ചു ട്വന്റി 20 മത്സരങ്ങളും ആർച്ചർ കളിച്ചിരുന്നെങ്കിലും താരത്തിന്റെ പരിക്ക് വഷളായി എന്ന് ക്യാപ്റ്റൻ ഒയിൻ മോർഗൻ അറിയിച്ചു. ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ആർച്ചർ കളിച്ചേക്കില്ല. ഈ മാസം 23 മുതലാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുക. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ പകുതി ആർച്ചറിന് നഷ്ടമാകുമെന്നാണ് സൂചന.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker