CrimeNEWS

വിവാഹ ദിവസം വരനെ കാണാനില്ലെന്ന് പരാതി, ദുരൂഹത പടർത്തി വോയ്സ് മെസ്സേജ്

പാണാവള്ളി സ്വദേശിയായ യുവാവിനെയാണ് വിവാഹ ദിവസമായ ഇന്നലെ കാണാതായത്

പൂച്ചാക്കലിൽ വിവാഹ ദിവസം വരനെ കാണാനില്ലെന്ന് പരാതി. വീട്ടുകാരാണ് പരാതിപ്പെട്ടത്. പൂച്ചാക്കൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

പാണാവള്ളി സ്വദേശിയായ യുവാവിനെയാണ് വിവാഹ ദിവസമായ ഇന്നലെ കാണാതായത്. ഇന്നലെ രാവിലെ ഏഴോടു കൂടി ബൈക്കിൽ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് യുവാവ്. ഇപ്പോൾ വരാം എന്ന് യുവാവ് ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി.

അയൽവാസിയായ സുഹൃത്തിന്റെ ഫോണിലേക്ക് വന്ന വോയ്സ് മെസ്സേജ് ആണ് ദുരൂഹത പടർത്തുന്നത്. ലോക്ക്ഡ് ആണെന്നും രക്ഷിക്കണമെന്നും ആയിരുന്നു ആവശ്യം. വിവരമറിഞ്ഞ് കുഴഞ്ഞുവീണ യുവാവിന്റെ മാതാവ് ആശുപത്രിയിലാണ്. വിവാഹം അടുത്ത ദിവസത്തേക്ക് മാറ്റി വെച്ചതായി വധുവിന്റെ ബന്ധുക്കൾ പോലീസിനെ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker