IndiaNEWS

മൂന്നാം മുന്നണി വീണ്ടും വരുന്നു

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ മൂന്നാം മുന്നണി അനിവാര്യമാണെന്നും, വീണ്ടും രൂപീകരിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന് ആവശ്യമാണെന്നും കഴിഞ്ഞ ദിവസം ശരത്പവാർ പറയുകയുണ്ടായി

ഡൽഹി: വീണ്ടും മൂന്നാം മുന്നണി രൂപം പ്രാപിക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ മൂന്നാം മുന്നണി അനിവാര്യമാണെന്നും, വീണ്ടും രൂപീകരിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന് ആവശ്യമാണെന്നും കഴിഞ്ഞ ദിവസം ശരത്പവാർ പറയുകയുണ്ടായി. ഇത് വളരെ ശക്തമായി ആയി പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ചർച്ച ചെയ്യുന്നുണ്ട്.

മമതാ ബാനർജി തന്റെ ബംഗാളിലെ പ്രസംഗങ്ങളിൽ ഇതിനു സമാനമായ പ്രസ്താവനകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നാഷ്ണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി നിയമ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ചതോട ഡൽഹി മുഖ്യമന്ത്രി അടക്കമുള്ളവർ തെരുവിൽ ഇറങ്ങി കഴിഞ്ഞു.

മെയ് ആദ്യവാരം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം വന്നതിന് തൊട്ടുപിന്നാലെ മൂന്നാംമുന്നണി രൂപീകരിക്കുന്ന നീക്കങ്ങൾ ശക്തമാകും എന്നാണ് അനുമാനിക്കേണ്ടത്. രാഷ്ട്രീയ സാഹചര്യങ്ങൾ അതിന് അനുകൂലമായി ഒത്തുവരുന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടി കാണിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker