CrimeNEWS

പോലീസിന്റെ ഒത്താശയിൽ പെൺവാണിഭം, കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ അറസ്റ്റ്

ഹോട്ടൽ മാനേജറെ അടക്കം പോലീസ് അറസ്റ്റ് ചെയ്തു

ഗ്രേറ്റർ നോയ്ഡയിൽ പോലീസിന്റെ ഒത്താശയോടെ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പിടികൂടി. ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. മൊത്തം 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ 12 സ്ത്രീകളുണ്ട്.

ന്യൂ ക്രൗൺ പ്ലാസ എന്ന ഹോട്ടലിൽ കഴിഞ്ഞദിവസം നടന്ന റെയ്ഡിൽ ആയിരുന്നു പെൺവാണിഭ സംഘം അറസ്റ്റിലായത് . ഹോട്ടൽ മാനേജറെ അടക്കം പോലീസ് അറസ്റ്റ് ചെയ്തു.

പിടിയിലായ 12 സ്ത്രീകളിൽ മൂന്നുപേർ കോളേജ് വിദ്യാർഥിനികളാണ്. ഹോട്ടൽ മാനേജരായ ഗ്യാനേന്ദ്രയാണ് ഒന്നാം പ്രതിയെന്ന് പോലീസ് അറിയിച്ചു. വർഷങ്ങളായി ഇയാൾ ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.

പെൺവാണിഭ സംഘത്തിൽ നിന്ന് പോലീസുകാർ കൈക്കൂലി വാങ്ങുന്നത് വെളിപ്പെട്ട സാഹചര്യത്തിൽ നാല് പോലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker