
കൊല്ലം ആയൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ ഇടത് ഇടുപ്പെല്ല്
പൊട്ടിയതിനെ തുടർന്ന് തിരുവനന്തപുരം ഇടപ്പഴഞ്ഞി എസ്.കെ ഹോസ്പിറ്റലിൽ ചികിത്സയിൽ പ്രവേശിപ്പിച്ചയാൾ മരിക്കാൻ കാരണം ആശുപത്രിയുടെ വീഴ്ചയെന്ന് ആരോപിച്ച് കുടുംബം രംഗത്ത്.തേവന്നൂർ ഹിൽപ്പാലസിൽ പി.സുനിൽകുമാറാണ്
(52) മരിച്ചത്. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
സുനിൽകുമാർ
സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം മുന്നിൽപോയ കാർ യൂട്ടേൺ തിരിക്കുന്നതിനിടയിൽ കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്.
മാർച്ച് 15ന് നടന്ന സംഭവത്തെ തുടർന്ന് ഇടപ്പഴിഞ്ഞി എസ്.കെ.ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സുനിൽകുമാറിന്
വിശദ പരിശോധനയിൽ
ഇടുപ്പെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തുകയും
മാർച്ച് 17 ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും
ചെയ്തിരുന്നു. എന്നാൽ ശസ്ത്രക്രീയയയ്ക്ക് ശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടും
രോഗിക്ക് ബോധമോ
അനക്കമോ ഉണ്ടായില്ല.
രോഗിയ്ക്ക് വെൻ്റിലേറ്റർ സഹായം ആവശ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിക്കുക ആയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഓപ്പറേഷൻ്റെ ഭാഗമായുണ്ടായ രക്തസ്രാവം നിയന്ത്രിക്കുന്നതിൽ
ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് അലംഭാവമുണ്ടായതായും അത് ആന്തരിക അവയവങ്ങളെ ഗുരുതരമായി ബാധിച്ചതായും
മനസിലാക്കാൻ
കഴിഞ്ഞതായി
ബന്ധുക്കൾ ആരോപിക്കുന്നു.
കൃത്യമായ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിൽ വീഴ്ചയുണ്ടായതായും
ബന്ധുക്കൾ പറയുന്നു.
തുടന്ന് രോഗിയുടെ നില വഷളാകുകയും ശനിയാഴ്ച രാത്രി എട്ടരയോടെ രോഗി മരിച്ച വിവരം അറിയിക്കുകയുമായിരുന്നു.
ഇടുപ്പെല്ലിന് പൊട്ടൽ മാത്രമായി വന്ന ഒരു രോഗിയ്ക്ക്
ഡോക്ടർമാരുടെ അനാസ്ഥയും
ചികിത്സാ പിഴവും കാരണം ജീവൻ തന്നെ നഷ്ടമായെന്നും
ഓപ്പറേഷൻ നടത്തിയ ഡോക്ടർക്കും
ആശുപത്രി അധികൃതർക്കുമെതിരെ അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ്
ബന്ധുക്കൾ
കേസ് കൊടുത്തിട്ടുള്ളത്.
മൃതദേഹം
മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി
ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
എയർ ഫോഴ്സ് നിന്ന് വിരമിച്ച സൈനികനാണ് സുനിൽകുമാർ.മായയാണ് ഭാര്യ. മകൻ പത്മനാഭൻ.