IndiaLead NewsNEWS

ഒമിക്രോണ്‍ ഭീഷണി; കര്‍ണാടകയില്‍ കര്‍ശന നടപടി, എല്ലാ പൊതുസ്ഥലങ്ങളിലും 2 ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം

ഒമിക്രോണ്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ എല്ലാ പൊതുസ്ഥലങ്ങളിലും 2 ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കാനൊരുങ്ങി കര്‍ണാടക. ആളുകള്‍ കൂടിചേരാന്‍ സാധ്യതയുള്ള എല്ലാ പൊതുയോഗങ്ങളും തത്കാലത്തേക്ക് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ആള്‍ക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.

മാളുകള്‍, തീയേറ്ററുകള്‍ എന്നിവടങ്ങളിലും കര്‍ശ നിയന്ത്രണം ഏര്‍പ്പെടുത്തി. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വ്യാപക പരിശോധന നടത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രത്യേക കൊവിഡ് സെന്ററുകള്‍ തുറന്നിട്ടുണ്ട്. കൊവിഡ് പോസീറ്റീവാകുന്ന എല്ലാ സാംപിളുകളും ജനിതക ശ്രേണീകരണത്തിന് അയക്കാനും നിര്‍ദേശമുണ്ട്.

ബംഗ്ലൂരു നഗരത്തിലും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ക്ക് നഗരത്തിലേക്ക് പ്രവേശനമുണ്ടാവില്ല. അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിക്കും മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ നിന്നും ബെംഗളൂവില്‍ എത്തിയ 10 പേരെ കാണാതായെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നവംബര്‍ 20 ന് ശേഷം എത്തിയ ഇവര്‍ക്കായി വ്യാപക അന്വേഷണം തുടരുകയാണെന്നും. ബിസിനസ് ആവശ്യങ്ങളായി ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിയവരെയാണ് കാണാതായെന്നാണ് കര്‍ണാടക സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

Back to top button
error: