
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സിബിഎസ്ഇ.
ഏത് സ്കൂളിലാണോ പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത് അവിടെ പരീക്ഷ കേന്ദ്രം മാറ്റുന്നത് സംബന്ധിച്ച അപേക്ഷ സമര്‍പ്പിക്കണം. മാര്‍ച്ച് 25നകമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മാത്രമല്ല ഏത് സ്കൂളിലേക്കാണോ പരീക്ഷാകേന്ദ്രം മാറ്റാനാഗ്രഹിക്കുന്നത് അവിടെയും ഇക്കാര്യം അറിയിക്കണം.
അതേസമയം,പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും വേവ്വേറെ കേന്ദ്രങ്ങള്‍ അനുവദിക്കില്ല. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മൂന്ന് ഷിഫ്റ്റുകളായി നടത്താനുള്ള നിര്‍ദേശവും സി.ബി.എസ്.ഇ നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ മാര്‍ച്ച് 31-നകം സി.ബി.എസ്.ഇ വെബ്സൈറ്റ് പ്രസിദ്ധീകരിക്കും.