IndiaNEWS

മന്‍സുഖ് ഹിരേന്‍ കൊലപാതകം; 2 പേര്‍ അറസ്റ്റില്‍, സച്ചിന്‍ വാസെ മുഖ്യപ്രതി

മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ കാറില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലെ വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരേനെ കൊലപ്പെടുത്തിയ കേസില്‍ പോലീസുകാരന്‍ ഉള്‍പ്പെടെ 2 പേരെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന(എടിഎസ്)
അറസ്റ്റ് ചെയ്തു.

നിലവില്‍ സസ്‌പെന്‍ഷനിലുള്ള കോണ്‍സ്റ്റബിള്‍ വിനായക് ഷിണ്‍ഡെയാണ് അറസ്റ്റിലായ പൊലീസുകാരന്‍. ഒരാള്‍ വാതുവെയ്പ്പ് റാക്കറ്റിലെ കണ്ണിയാണ്.മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതേസമയം, കേസില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സച്ചിന്‍ വാസെയാണ് മുഖ്യപ്രതിയാക്കിയിരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊലപാതക കേസ് കേന്ദ്രസര്‍ക്കാര്‍ എന്‍.ഐ.എക്ക് കൈമാറിയതിനു പിന്നാലെയാണ് അറസ്റ്റ്. അതേസമയം, അന്വേഷണം എന്‍.ഐ.എക്ക് കൈമാറിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് എ.ടി.എസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അറസ്റ്റിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ വീടിന് മുമ്പില്‍20 ജലറ്റിന്‍ സ്റ്റിക്കുകളുമായി ഉപേക്ഷിച്ച കാര്‍ കണ്ടെത്തിയത്. ഈ കാര്‍ കൈവശം വച്ചിരുന്ന മന്‍സുക് ഹിരണിനെ ഈ മാസം അഞ്ചിന് താനെ കടലിടുക്കില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ ഭര്‍ത്താവിനെ സച്ചിന്‍ വാസെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടലില്‍ തള്ളുകയായിരുന്നു എന്നാണ് ഹിരണിന്റെ ഭാര്യയുടെ ആരോപണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker