
വിഷ്ണു ഉണ്ണികൃഷ്ണന്, ജോണി ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന സബാഷ് ചന്ദ്രബോസിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ഇര്‍ഷാദ്, ധര്മജന്, ജാഫര്‍ ഇടുക്കി, സുധി കോപ്പ, സ്നേഹ, കോട്ടയം രമേശ്, രമ്യ സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോളി ലോനപ്പനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സജിത് പുരുഷന് ഛായാഗ്രഹണവും ശ്രീനാഥ് ശിവശങ്കര്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. സ്റ്റീഫന്‍ മാത്യുവാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. സാബു റാമാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.