
കൊല്‍ക്കത്ത: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും സുവേന്ദു അധികാരിയുടെ പിതാവുമായ ശിശിര്‍ അധികാരി ബി.ജെ.പിയില്‍ചേര്‍ന്നു. മിഡ്നാപ്പൂരില്‍ അമിത് ഷാ പങ്കെടുത്ത റാലിയില്‍ വെച്ചാണ് ശിശിര്‍ അധികാരി ബിജെപിയില്‍ ചേര്‍ന്നത്.
മമത ബാനര്‍ജിയുടെ വലംകൈയ്യായിരുന്ന സുവേന്ദു നേരത്തെ മമതയുമായി തെറ്റിപ്പിരിഞ്ഞ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നാലെയാണ് പിതാവും ബിജെപി പാളയത്തിലേക്കെത്തുന്നത്. ശിശിര്‍ ബിജെപിയില്‍ ചേരുമെന്ന് നേരത്തെ അഭ്യുഹങ്ങളുണ്ടായിരുന്നു. ദീര്‍ഘകാലം കോണ്‍ഗ്രസ് നേതാവായിരുന്ന ശിശിര്‍ അധികാരി പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തുകയായിരുന്നു. ഇപ്പോള്‍ തൃണ?മൂ?ല്‍ കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലെത്തുന്ന മുതിര്‍ന്ന നേതാവാണ് അദ്ദേഹം.