Social MediaTRENDING

കാലു കഴുകുന്നത് ഭാരതീയ സംസ്കാരം ആണെന്ന് ഈ ശ്രീധരൻ…!: മാത്യു സാമുവൽ

സമ്മതിച്ചു ശ്രീധരൻ സാറേ താങ്കൾ ചെറുപ്പകാലത്ത് സ്കൂളിൽ പഠിച്ച സമയത്തും കോളജിൽ പഠിച്ച സമയത്ത് പറമ്പിൽ ജോലിചെയ്തിരുന്ന ഏതെങ്കിലും പ്രായം ഉള്ള ഒരു ദളിതൻ അയാളുടെ ചെളിപുരണ്ട കാലുകൾ കണ്ടിട്ട് അത് കഴുകി കൊടുക്കുവാൻ താങ്കൾക്ക് തോന്നിയിട്ടുണ്ടോ…?
പോകട്ടെ ആ കാലുകൾ കഴുകുവാൻ ഒരു മൊന്ത വെള്ളം താങ്കൾ കൊണ്ട് കൊടുത്തിട്ടുണ്ടോ…? താങ്കളുടെ വീടിന്റെ അടുക്കളപ്പുറത്ത് അല്ലാതെ എവിടെയെങ്കിലും താങ്കളുടെ കുടുംബം അവരെ കയറ്റിയിട്ടുണ്ടോ…?

താങ്കൾ ഈ പറയുന്ന ഭാരതീയ സംസ്കാരം കാലു കഴുകുക കാലു വന്ദിക്കുക ഇതൊക്കെ ലോവർ കാസ്റ്റ് ഉയർന്ന ജാതിക്കാർക്ക് മാത്രം ചെയ്തു കൊടുക്കേണ്ട ഒരു ആചാരം അല്ലേ ആ ആചാരത്തിൽ അല്ലേ താങ്കൾ വിശ്വസിക്കുന്നത്…!പ്രിയപ്പെട്ട സാറേ താങ്കൾ കേരളത്തെ സോഷ്യോളജി ഒന്നും പഠിപ്പിക്കേണ്ട…! താങ്കൾ നല്ലൊരു എൻജിനീയറാണ് അതുമാത്രം സമ്മതിക്കുന്നു…!

വൃത്തികെട്ട ജാതി കോമരങ്ങൾ ഉണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു നമ്മുടെ സംസ്ഥാനം അതിനെ മാറ്റിയെടുത്തത് ഒരു വിപ്ലവകരമായ മാറ്റങ്ങൾ കേരളത്തിൽ ഉണ്ടാക്കിത്തന്നത് കമ്മ്യൂണിസവും കേരളത്തിൽ നടന്ന ക്രിസ്ത്യൻ മിഷൻ വർക്കും ആണ്..! അല്ലാതെ കേരളത്തിലെ, താങ്കൾ ഉൾപ്പെടെയുള്ള അപ്പർ കാസറ്റുകൾ ഒരു കുന്തവും ചെയ്തിട്ടില്ല

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker