
കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പൂതന പരാമര്‍ശത്തില്‍ തുറന്നടിച്ച് മന്ത്രി കടകംപളളി സുരേന്ദ്രന്.താന്‍ തൊഴിലാളിവര്‍ഗ സംസ്കാരത്തില്‍ വളര്‍ന്നുവന്ന നേതാവാണെന്നും സ്ത്രീകളെയും പ്രതിയോഗകളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. ശോഭയെ ജനം വിലയിരുത്തട്ടെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കടകംപ്പള്ളി സുരേന്ദ്രന് അയ്യപ്പവിശ്വാസികളെ ദ്രോഹിക്കുന്ന പൂതനയെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പരാമര്‍ശം. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്മാരായി മാറുമെന്നും ശബരിമല സംബന്ധിച്ച കടകംപ്പള്ളിയുടെ ഖേദപ്രകടനം വീണിടത്ത് കിടന്ന് ഉരുളല്‍ ആണെന്നുമായിരുന്നു ശോഭയുടെ പരാമര്‍ശം.