2016ൽ നിന്നും കേരളം വിവിധ മേഖലയിൽ വൻ പുരോഗതി നേടി: മുഖ്യമന്ത്രി

ഇടുക്കി: കേരളം വിവിധ മേഖലയിൽ വൻ പുരോഗതി നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അടിസ്ഥാന വികസന രംഗത്ത് വൻ കുതിച്ചു ചാട്ടം തന്നെ നടത്തി. ഇടുക്കിയിലെ എല്‍ഡിഎഫ് സ്താനാര്‍ത്ഥി റോഷി അഗസ്റ്റിന്റെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
2016ൽ നിന്നും ഏറെ വികസനക്കുതിപ്പാണ് കേരളത്തിൽ ഉണ്ടായത്. സ്കൂളികളുടെ അക്കാദമിക് സൗകര്യം ഉയർത്തി ലോകോത്തര നിലവാരത്തിലെത്തിച്ചു. ഇനി തൊഴിലില്ലായ്മ പൂർണ്ണമായും പരിഹരിക്കും. 40 ലക്ഷം പേർക്ക് തൊഴിൽ നൽകും.
പച്ചക്കറി, പാൽ , മുട്ട തുടങ്ങി ഭക്ഷ്യധാന്യങ്ങളിലും സ്വയംപര്യാപ്തത നേടും. റബ്ബറിന് 250 രൂപാ താങ്ങുവില നിശ്ചയിക്കും. ലൈഫ് മിഷൻ പദ്ധതി പിരിച്ചുവിടുമെന്ന യു.ഡി.എഫ് തീരുമാനം ജനദ്രോഹ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി റോഷി ആഗസ്റ്റിന് വോട്ട് അഭ്യർത്ഥിച്ച് ചെറുതോണിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.