KeralaNEWS

കടകംപള്ളി വിശ്വാസികളെ ഇല്ലാതാക്കാന്‍ വന്ന പൂതന അവതാരം: തിരുത്തില്ലെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ പൂതന പ്രയോഗം തിരുത്തില്ലെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. കഴക്കൂട്ടം മണ്ഡലം കണ്‍വന്‍ഷനില്‍ വിശ്വാസികളെ ഇല്ലാതാക്കാന്‍ വന്ന പൂതന അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്നായിരുന്നു ശോഭയുടെ പ്രസ്താവന. എന്നാല്‍ ഇപ്പോഴിതാ ഈ പ്രസ്താവന തിരുത്തില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശോഭ.

അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്‍മാരായി മാറുമെന്നും കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്ന് ഉരുളല്‍ ആണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker