NewsThen Special

ഏത് എതിരാളി വന്നാലും കുണ്ടറയില്‍ താന്‍ ജയിക്കും: മേഴ്​സിക്കുട്ടിയമ്മ

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ നിന്ന് ജയിക്കുമെന്ന ആത്മവിശ്വാസവുമായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.

ഏത് എതിരാളി വന്നാലും കുണ്ടറയില്‍ താന്‍ ജയിക്കുമെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തന്റെ കോണ്‍ഗ്രസ് എതിരാളി പി.സി.വിഷ്ണുനാഥിനേക്കാള്‍ ദീര്‍ഘമായ അനുഭവ സമ്പത്തുള്ളയാളാണ് താനെന്നും കുണ്ടറയുടെ മുക്കുംമൂലയും അറിയാവുന്ന ഒരാളെന്ന നിലയില്‍ വിജയം ഉറപ്പാണെന്നും മേഴ്‌സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ഏറെ സസ്‌പെന്‍സിനൊടുവില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു
പി.സി വിഷ്ണുനാഥ്.ആഴക്കടല്‍ മത്സ്യബന്ധന വിവാദമടക്കം മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാക്കിയാണ് യു.ഡി.എഫിന്റെ പ്രചാരണം. അതേസമയം, ഇ.എം.സി.സി ഡയറക്ടറും മേഴ്‌സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കാന്‍ പത്രിക നല്‍കിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker