
നടിയും അവതാരികയുമായ പേര്‍ളി മാണിക്കും നടന് ശ്രീനിഷ് അരവിന്ദനും പെണ്‍കുഞ്ഞ് പിറന്നു. ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ശ്രീനിഷ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
ദൈവം അയച്ച സമ്മാനത്തെക്കുറിച്ച് വളരെ സന്തോഷത്തോടെ നിങ്ങളോട് പങ്കുവെയ്ക്കുന്നു. പെണ്‍കുഞ്ഞാണ്. എന്റെ വലിയ ബേബിയും കുഞ്ഞു ബേബിയും സുഖമായിരിക്കുന്നു. പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും എന്നാവര്‍ക്കും നന്ദി. ശ്രീനിഷ്. കുറിപ്പിന് താഴെ നിരവധി താരങ്ങളും ആരാധകരുമാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് എത്തിയത്.
എന്നാല്‍ ഇപ്പോഴിതാ പേര്‍ളി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. പെൺകുഞ്ഞാണ് … beautiful ഈ മനോഹരമായ നിമിഷം നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ആദ്യത്തെ ചിത്രം ഒരുമിച്ച്. ഞങ്ങൾ രണ്ടുപേരും ആരോഗ്യവതിയും സന്തുഷ്ടരുമാണ് … മിസ്റ്റർ ഡാഡി ശ്രീനിഷ്_അരവിന്ദ് അൽപ്പം ക്ഷീണവും ഉറക്കവുമാണ്, പക്ഷേ അത് കുഴപ്പമില്ല. എല്ലാവരും എന്നോട് പറഞ്ഞു, കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്യരുത്, പക്ഷേ നിങ്ങൾ ഓരോരുത്തരും എന്റെ കുടുംബവുമായി ചിത്രം പങ്കിടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആവശ്യമാണ്.പേര്‍ളി കുറച്ചു.
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് അവതാരകയും നടിയുമായ പേളിയും നടനായ ശ്രീനിഷ് അരവിന്ദും പരിചയപ്പെട്ടത്. പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞ രണ്ടു വര്‍ഷമായപ്പോഴാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി എത്തുന്ന വിവരം താരങ്ങള്‍ ആരാധകരോട് പങ്കുവെച്ചത്. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം.