KeralaNEWS

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വിമർശനവുമായി ലത്തീൻ രൂപതയുടെ ഇടയലേഖനം

മത്സ്യബന്ധന മേഖലയെ ഇല്ലായ്മചെയ്യാനും കുത്തകകള്‍ക്ക് വില്‍ക്കാനുമുളള ശ്രമം നടക്കുന്നതായി കൊല്ലം ലത്തീന്‍ രൂപതയുടെ ഇടയലേഖനം. ഞായറാഴ്ച പളളികളില്‍ വായിച്ച ഇടയലേഖനത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നത്.

ഇ.എം.സി.സി കരാര്‍പിന്‍വലിച്ചത് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ്. കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും മേല്‍ക്കൈ നല്‍കി മത്സ്യമേഖലയെ തകര്‍ക്കാനുളള നിയമനിര്‍മ്മാണം നടന്നുകഴിഞ്ഞു. ടൂറിസത്തിന്റെയും വികസനത്തിന്റെയും പേര് പറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകര്‍ക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും അത്തരം നയങ്ങളും തീരുമാനങ്ങളും ഏതുസര്‍ക്കാര്‍ കൈക്കാണ്ടോലും എതിര്‍ക്കണമെന്നും ഇടയലേഖനത്തില്‍ പരാമര്‍ശിക്കുന്നു.

മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉണ്ടായിരുന്ന ഭവനനിര്‍മ്മാണ പദ്ധതി ലൈഫ് മിഷനില്‍ കൂട്ടിച്ചേര്‍ത്ത് ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയതിനെതിരെയും ഇടയലേഖനത്തില്‍ വിമര്‍ശനമുയര്‍ന്നു. കടലില്‍ ധാതുലവണങ്ങള്‍ കണ്ടെത്തുന്നതിന് ഖനനാനുമതി നല്‍കി കേന്ദ്രസര്‍ക്കാരും മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണ്. മത്സ്യത്തൊഴിലാളികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker