
ഗൂഡല്ലൂര്‍: പത്താംക്ലാസ്സുകാരിയെ താലിചാര്‍ത്തിയ യുവാവ് അറസ്റ്റില്‍. കുന്നൂരിലെ ശട്ടന് ഭാഗത്തെ ക്രിസ്റ്റഫറിനെയാണ് (23) പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരുവര്‍ഷം മുമ്പാണ് യുവാവ് പത്താംക്ലാസ്സുകാരിയെ ക്ഷേത്രത്തില്‍ വെച്ച് താലിചാര്‍ത്തിയത്. പിന്നീട് വിവരം വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ അറിയുകയും പ്രശ്നങ്ങള്‍ ഉണ്ടാവുകയും അവര്‍ കുന്നൂരില്‍ നിന്ന് വീട് മാറി പോവുകയുമായിരുന്നു.
അതേസമയം, യുവാവ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നതിന്റെ വീഡിയോ യുവാവിന്റെ സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാരും ചൈല്‍ഡ് ലൈനും കുന്നൂര് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വീഡിയോയില്‍ യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥിനിയുടെ കഴുത്തിലാണ് താലി ചാര്‍ത്തുന്നത്. അതിനാല്‍ വീഡിയോയിലെ യൂണിഫോം തിരിച്ചറിഞ്ഞ പൊലീസ് സ്കൂളില്‍ പോയി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ 10ാം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയെ ഒരുവര്‍ഷം മുമ്പാണ് യുവാവ് താലി ചാര്‍ത്തിയതെന്ന് വിവരം ലഭിച്ചു.