Pravasi

കൃത്രിമ മഴ പെയ്യിക്കാന്‍ ഡ്രോണ്‍ പരീക്ഷണവുമായി യുഎഇ

മേഘങ്ങളില്‍ നിന്ന് കൃത്രിമ മഴ പെയ്യിക്കാന്‍ ഡ്രോണ്‍ പരീക്ഷണവുമായി യുഎഇ. പരമാവധി മഴപെയ്യിക്കാനുളള ക്ലൗഡ് സാപ്പിങ്ങ് ഡ്രോണ്‍ പരീക്ഷണമാണ് നടത്താനൊരുങ്ങുന്നത്.

നിലവിലുളള മാര്‍ഗങ്ങളേക്കാള്‍ 40 ശതമാനം കൂടുതല്‍ മഴ ക്ലൗഡ് സാപ്പിങ്ങിലൂടെ ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ വിമാനച്ചിറകില്‍നിന്ന് പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്‌നീഷ്യം എന്നീ രാസമിശ്രിതങ്ങള്‍ വിതറിയാണ് മഴ പെയ്യിക്കാന്‍ ശ്രമിക്കുന്നത്.

മൈക്രോ ഫിസിക്‌സിന്റെ സഹായത്തോടെ മേഘങ്ങളില്‍നിന്നുള്ള മഴത്തുള്ളികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ളതാണ് പരീക്ഷണം. ഇലക്ട്രിക് ഡ്രോണുകള്‍ ഫലപ്രദമായി പരീക്ഷിച്ച ശേഷമായിരിക്കും പദ്ധതി നടപ്പാക്കുന്നത്. പ്രൊഫ. ഗൈല്‍സ് ഹാരിസിന്റെ മേല്‍നോട്ടത്തില്‍ യു.കെയിലെ റീഡിങ് യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തില് പരീക്ഷണത്തിന്റെ ആദ്യഘട്ടം ദേശീയ കാലാവസ്ഥ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ദുബായ് സനദ് അക്കാദമിയില്‍ നടന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker