Pravasi

അമ്മയാണ് എല്ലാം, ശൈഖ് മുഹമ്മദിന്റെ വീഡിയോ

അറബ് രാജ്യങ്ങളിൽ ആചരിക്കുന്ന മാതൃദിനത്തിന് മുന്നോടിയായി ലോകമെമ്പാടുമുള്ള അമ്മമാർക്ക് ആശംസകൾ നേർന്ന് വീഡിയോ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

അറബ് രാജ്യങ്ങളിൽ ആചരിക്കുന്ന മാതൃദിനത്തിന് മുന്നോടിയായി ലോകമെമ്പാടുമുള്ള അമ്മമാർക്ക് ആശംസകൾ നേർന്ന് വീഡിയോ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.” അമ്മമാരെ, നിങ്ങളെ പോലെ ഈ ലോകത്ത് ആരുണ്ട്. ജീവന്റെ ഉറവിടം, നിങ്ങളാണ് ജീവിതവും. നിങ്ങൾ ഈ പ്രപഞ്ചത്തിൽ സ്ഥാപിച്ച സ്നേഹം,അനുകമ്പ എന്നിവയൊക്കെ വിവരിക്കാൻ ഞങ്ങൾ അശക്തരാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ” ശൈഖ് മുഹമ്മദ് ട്വിറ്ററിൽ ഇങ്ങനെ വിവരിച്ചു.

” എന്റെ അമ്മ ശൈഖ ലത്തീഫ ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാനുമായി ഏറെ അടുപ്പമുള്ളയാളാണ് ഞാൻ. ആ സ്നേഹം മറ്റെവിടെ നിന്നും ലഭിച്ചില്ല. സുന്ദരവും കരുത്തുറ്റതുമായ വ്യക്തിയായിരുന്നു അമ്മ. അമ്മയെ അറിയുന്ന എല്ലാവരും അവരെ സ്നേഹിക്കുകയാണ്. അതുപോലെ മറ്റൊരാളെ ഇനി കിട്ടാനില്ല. “ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker