CrimeNEWS

ഒരു ചെടി നട്ടതിന് 12 വയസ്സുകാരി കൊടുക്കേണ്ടി വന്ന വില, ദാരുണം ഈ സംഭവം

സിക്കന്തർ യാദവ് എന്നയാളുടെ വീടിനടുത്ത് കളിക്കുകയായിരുന്നു പെൺകുട്ടി

ബിഹാറിൽ ചെടി നട്ടതിന് 12 വയസ്സുകാരിയെ തീകൊളുത്തി അയൽക്കാർ. ബെഗുസുരായ് ജില്ലയിലാണ് സംഭവം.

സിക്കന്തർ യാദവ് എന്നയാളുടെ വീടിനടുത്ത് കളിക്കുകയായിരുന്നു പെൺകുട്ടി. കളിക്കിടെ പെൺകുട്ടി ഒരു ചെടി നട്ടു. സിക്കന്തറും ഭാര്യയും മകളും ഇതിനെ ചോദ്യം ചെയ്തു. പിന്നാലെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയും ചെയ്തു.

ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിക്കന്തർ യാദവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു എങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker